Saturday, March 21, 2009

ഒരു കോണ്‍ഗ്രസ് മര്യാദകേട്.... (ഇലക്ഷന്‍ കളക്ഷന്‍-4)

മൂന്ന് സിറ്റിംഗ് എം.എല്‍.എ മാരെ സ്ഥാനാര്‍ഥികളാക്കുക................. എന്തൊരു മര്യാദകേടാണിത്?
കോണ്‍ഗ്രസ്സില്‍ പൊതുജന അംഗീകാരമുള്ളവര്‍ അത്രയ്ക്ക് ചുരുക്കമാണോ? 20 പേരെ തികച്ച് ജനങ്ങളുടെ മുന്നില്‍ അവതരിപ്പിക്കുവാന്‍ കഴിയാത്തത്ര മോശമാണോ കോണ്‍ഗ്രസ് നേതൃത്വത്തില്‍ ഉള്ളവരുടെ ഇമേജ്? ഒരു തരത്തില്‍ പറഞ്ഞാല്‍ ടോം വടക്കനും ശശി തരൂരും പരിഗണിക്കപ്പെട്ടതിനെ ഇതുമായി കൂട്ടിവായിക്കാം. അതായത് നിലവിലുള്ള കോണ്‍ഗ്രസ്സ് നേതാക്കളില്‍ എം.പീയോ, എം.എല്‍.എ യൊ അല്ലാത്തവരില്‍ കഴിവുള്ള 13 മാന്യന്മാരെയേ ഇതുവരെ കണ്ടെത്താന്‍ പറ്റിയുള്ളൂ.

മിസ്റ്റര്‍ ചെന്നിത്തല.......... മൂന്ന് എം.എല്‍.എ മാരുടെ ഒഴിവുണ്ടായാല്‍, വീണ്ടും ഖജനാവിലെ പണം ചിലവാക്കി ഇലക്ഷന്‍ നടത്തേണ്ടി വരും. അതും വിദേശത്തുനീന്നും കടം വാങ്ങിയ പണം........ ഒരു നല്ല പൌരന്‍ അതിനു കൂട്ടുനില്‍ക്കാന്‍ പാടുണ്ടോ? ഖജനാവിലെ പണം ഞങ്ങള്‍ക്കും അവകാശപ്പെട്ടതല്ലേ?

അത് കൊണ്ട് തല്‍ക്കാലം അവര്‍ എം.എല്‍.എ-മാരായിത്തന്നെ തുടരട്ടെ.........

ഒരു മാറ്റത്തിനു ഇനിയും സമയമുണ്ട്. പറ്റില്ലെന്നുണ്ടെങ്കില്‍ പൌരബോധത്തോടെ ആ തീരുമാനമെടുക്കാന്‍ ഞങ്ങളിലെ കോ‍ണ്‍ഗ്രസ്സുകാര്‍ക്ക് പോലും കഴിയും.......

1 comment:

  1. ചെന്നിത്തല കേട്ടതു തന്നെ.
    എത്ര പാട് പെട്ടിട്ടാണെന്നറിയോ അദ്ദേഹം സ്ഥാനാര്‍ത്ഥി പട്ടികയില്‍ നിന്ന് ഒഴിവായത്? ഉമ്മന്‍ ചാണ്ടി സര്‍ കുറേ ശ്രമിച്ചതാ.

    ReplyDelete