ദേവന്മാരും, അസുരന്മാരും, മുനികളും, മനുഷ്യരും എല്ലാവരും കൂടി ഒന്നിച്ച് ആവശ്യപ്പെട്ടിട്ടും കനിയാത്ത ഒരു ദേവേന്ദ്രന്‍ നമ്മുടെ നാടു ഭരിക്കുന്നുണ്ടോ? ഹൈക്കൊടതി ബെഞ്ച് സമരം കാണുമ്പോള്‍ മനസ്സില്‍ വന്നുപോയ ഒരു സംശയമാണിത്. എല്‍.ഡി.എഫ്-നു സമ്മതം, യു.ഡി.എഫ്-നു സമ്മതം, സംഘപരിവാറിനും മറ്റുള്ള ചില്ലറകള്‍ക്കും സമ്മതം.....
പിന്നെയാര്‍ക്കാണു വിസമ്മതം????
തിരുവനന്തപുരം നഗരത്തില്‍ വൃത്തിയുള്ള ഒരു പബ്ലിക്ക് മൂത്രപ്പുരയില്ല, റോഡില്‍ പലയിടത്തും ഫൂട്ട്പാത്തില്ല, ബസ് നിര്‍ത്താന്‍ സ്റ്റോപ്പുകളില്‍ സ്ഥലമില്ല.... അല്പം പണവും ആത്മാര്‍ഥതയുമുണ്ടെങ്കില്‍ പരിഹരിക്കാനാവുന്ന (അതും 90% ജനങ്ങളെയും ബാധിക്കുന്ന) ഇതുപോലെയുള്ള പ്രശ്നങ്ങള്‍ കണ്ടില്ലെന്നു നടിച്ച് ഹൈക്കൊടതി ബെഞ്ചാണു തിരുവനന്തപുരംകാരുടെ ഹൃദയത്തിലെ ബ്ലോക്ക് എന്നമട്ടില്‍ നടക്കുന്ന ഇവരെ എന്തുചെയ്താല്‍ മതിയാവും.......
പറയാതെ വയ്യ.........
ഈ ബഞ്ച് ഒരിക്കലും കിട്ടല്ലേ ഈശ്വരാ........
Subscribe to:
Post Comments (Atom)
No comments:
Post a Comment