Friday, March 20, 2009

എന്തോരു പുത്തി.......(ഇലക്ഷന്‍ കളക്ഷന്‍ 3)

രാഷ്ട്രീയത്തില്‍ ബുദ്ധിയുടെ സ്ഥാനത്തെപ്പറ്റി സിനിമകളില്‍ ചില നെടുനീളന്‍ ഡയലോഗുകളില്‍ കേട്ടിട്ടുള്ളവര്‍ക്ക് കണ്ടു മനസ്സിലാക്കാന്‍ ഒരു ഉദാഹരണം.

കേരളത്തിലെ ഒരു വലിയ വിഭാഗം ജനങ്ങള്‍ക്ക് തിരഞ്ഞെടുപ്പിലെടുക്കുന്ന ഒരു സമീപനം ഓരോ ഇലക്ഷനും പക്ഷം മാറി വോട്ട് ചെയ്യുക എന്നതാണ്. അതായത് ഇപ്രാവശ്യം ഇടതിന് അടുത്തത് വലത്തിന് എന്നിങ്ങനെ. പ്രത്യേകമായി ഒന്നും സംഭവിച്ചില്ലെങ്കില്‍ ഭരണവും അങ്ങനെ തന്നെ പക്ഷം മാറിക്കിട്ടാറുണ്ട്. ആ നിലയ്ക്ക് നോക്കിയാല്‍ ഇപ്രാവശ്യം ജയസാധ്യത കോണ്‍ഗ്രസ് പക്ഷത്തിനാണ് എന്ന് കണക്കുകൂട്ടാം.

എല്ലാവരും സ്ഥാനാര്‍ത്ഥി പട്ടിക വായിച്ചല്ലോ...........

ഇടതുപക്ഷത്ത് നിറയെ യുവാക്കള്‍..... തോക്കും എന്ന് ഉറപ്പുള്ള കളിയില്‍ പിള്ളേരെ ഇറക്കി കളിപ്പിക്കാം. ഒത്താല്‍ ഊട്ടി ഇല്ലെങ്കില്‍ ചട്ടി. തോല്‍ക്കുന്നവനൊന്നും അടുത്ത നിയമസഭാ തിരഞ്ഞെടുപ്പില്‍ പത്തി വിടര്‍ത്തില്ല. അതോടെ തലപ്പത്തുള്ളവര്‍ക്ക് സമാധാനമായി തുടരാം. ഇനി അഥവാ ജയിച്ചാലും അങ്ങ് ദീല്ലിയില്‍ പോയി കിടന്നോളും. ജയിച്ചാലും തോറ്റാലും സീറ്റ് തന്ന സെക്രട്ടറിയോട് എന്നും വിധേയത്വവും ഉണ്ടാകും.

കോണ്‍ഗ്രസ്സിലോ.......... എല്ലാം പയറ്റി തെളിഞ്ഞവര്‍. ജയിക്കാന്‍ സാധ്യതയുള്ള സമയത്ത് സീറ്റ് കിട്ടാന്‍ തലപ്പത്തുള്ളവര്‍ ആഞ്ഞു പയറ്റുന്നു. ഇവിടെ ചെറുപ്പക്കാരെ വളര്‍ത്താനോ, പുതുമുഖങ്ങളെ കൊണ്ടുവരുന്നതോ ആലോചിക്കാനേ പറ്റില്ല. ലിസ്റ്റ് വന്നപ്പോള്‍ എല്ലാം പല ഗ്രൂപ്പിലെയും നേതാക്കള്‍ തന്നെ. അടുത്ത മുഖ്യമന്ത്രി സ്ഥാനം നോട്ടമിട്ടു നില്‍ക്കുന്ന ചിലരാകട്ടെ ഉമ്മന്‍ ചാണ്ടി കൊടുക്കുന്ന ദില്ലി ടിക്കറ്റ് കൈപ്പറ്റാതെ ഓടി ഓളിക്കുന്നു. എന്നെ എം പീ ആക്കല്ലേ എന്ന് സോണിയയോട് കെഞ്ചുന്നു.

ബാറ്റിങ്ങ് പിച്ചില്‍ ക്യാപ്റ്റനു തന്നെ ഓപ്പണിംഗ് ചെയ്യണം
ബൌളിംഗ് പിച്ചാണെങ്കില്‍ ഏതെങ്കിലും വാലറ്റക്കാരനെ ഇറക്കാം....

അപാര ബുദ്ധി തന്നെ..........

2 comments:

  1. വലതുപക്ഷത്തെ ഒന്നു തോണ്ടിയ താങ്കള്‍, ഇടതുപക്ഷത്തെ നന്നായി കുടഞ്ഞിരിക്കുന്നു. നിങ്ങളുടെ ബുദ്ധിയാണ്‌ അപാരം. രണ്ടിനെയും എതിര്‍ത്തെന്നുവന്നല്ലോ.

    ReplyDelete
  2. തോക്കും എന്ന് ഉറപ്പുള്ള കളിയില്‍ പിള്ളേരെ ഇറക്കി കളിപ്പിക്കാം. ഒത്താല്‍ ഊട്ടി ഇല്ലെങ്കില്‍ ചട്ടി. you said it.

    ReplyDelete